കോഴിക്കോട്: വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യയുടെയും സിംഗപ്പൂര്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസസിന്റെയും (സാറ്റ്‌സ്) സംയുക്ത സംരംഭമായ എയര്‍ ഇന്ത്യാ സാറ്റ്‌സ് കോഴിക്കോട് വിമാനതാവളത്തിലും എത്തുന്നു. വിമാനതാവളലത്തിലെ ലഗേജ് നീക്കവും വിമാന ശുചീകരണ പ്രവര്‍ത്തികളുമാവും സാറ്റ്‌സ് ഏറ്റെടുക്കുക.

ഇത് എയര്‍ ഇന്ത്യയുടെ വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം നിലവില്‍ ശുചീകരണ പ്രവര്‍ത്തിയിലേര്‍പ്പെട്ട് കൊണ്ടിരിക്കുന്ന തദ്ദേശീയരായ തൊഴിലാളികളില്‍ കുറച്ച് പേര്‍ക്കെങ്കിലും എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ ജോലി ലഭിക്കുന്നതിനും ഇടയാക്കുമെന്നാണ് കരുതുന്നത്.

കോഴിക്കോടെത്തുന്ന വിമാനങ്ങളിലെ ലഗേജ് നീ്ക്കവും ശുചീകരണ പ്രവൃത്തികളും രണ്ട സ്വകാര്യ കമ്പനികളാണ് എയര്‍ ഇന്ത്യക്ക് വേണ്ടി ഇപ്പോള്‍ ചെയ്യുന്നത്. ഇത്തരം ജോലികള്‍ സാറ്റ്‌സ് ഏറ്റെടുത്താല്‍ അതിലൂടെ നല്ല വരുമാനം എയര്‍ ഇന്ത്യക്ക് ലാഭി്ക്കാം.

നേരത്തെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ തിരുവനന്തപുരം വിമാനതാവളത്തിലെ പുതിയ ടെര്‍മിനില്‍ എയര്‍ ഇന്ത്യാ സാറ്റ്‌സ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഒക്ടോബറോടെ എയര്‍ ഇന്ത്യാ സാറ്റ്‌സ് കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങുമെന്നാണറിയുന്നത്.