നെടുമ്പാശേരി: റിയാദിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം യന്ത്രത്തകരാറിനെതുടര്‍ന്ന് യാത്ര റദ്ദാക്കി. പകരം വിമാനം ഏര്‍പ്പെടുത്തി നല്‍കാന്‍ അധികൃതര്‍ക്ക് കഴിയാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു.
മുംബൈയില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെറിയാദിലെത്തേണ്ടിയിരുന്ന വിമാനമാനത്തിനാണ തകരാറ് പറ്റിയത്. ഇതുകാരണം രാവിലെ 4.15 ന് കോഴിക്കോട് വഴി പോകേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് വൈകീട്ട് 4.45 ഓടെ മാത്രമേ പുറപ്പെടാന്‍ കഴിയുകയുളളൂ.അതുതന്നെ പകരം വിമാനമെത്തിയാല്‍ മാത്രം. ഇന്നലെ വൈകീട്ടെത്തിയ വിമാനം റിയാദില്‍ നിന്ന് മടങ്ങി വരേണ്ടതായുണ്ട്.
ഈ പ്രശ്‌നം കാരണം ഇന്നലെ രാത്രി മുംബൈക്കുളള വിമാനവും പുറപ്പെടാനായില്ല. എയര്‍ ഇന്ത്യയ്ക്ക് വേണ്ടത്ര വിമാനമില്ലാത്തതുമൂലമാണ് പകരം ക്രമീകരണം എളുപ്പത്തില്‍ ഏര്‍പ്പെടുത്താന്‍ കഴിയാതെ വരുന്നത്. ഒരു വിമാനമുപയോഗപ്പെടുത്തിയാണ് എയര്‍ഇന്ത്യ പല റൂട്ടുകളിലേക്ക് സര്‍വീസ് നടത്തുന്നത്.