Administrator
Administrator
എയര്‍ ഇന്ത്യ പൈല­റ്റു­മാ­രുടെ സമരം പിന്‍വ­ലിച്ചു
Administrator
Friday 6th May 2011 10:14pm

700 Air India pilots strikeന്യൂദല്‍ഹി: ക­ഴി­ഞ്ഞ പ­ത്തു­ ദി­വ­സ­മായി എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഇ­ന്ന് രാത്രി പ­ത്തു­മ­ണി­യോ­ടെ ജോ­ലി­യില്‍ പ്ര­വേ­ശി­ക്കു­ം. ശമ്പള വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൈലറ്റുമാര്‍ സമരം നടത്തിവന്നത്. ശ­മ്പ­ള വര്‍­ദ്ധ­ന പഠി­ക്കാന്‍ നി­യോ­ഗി­ച്ച സ­മി­തി ന­വ­മ്പ­റില്‍ റി­പ്പോര്‍­ട്ട് നല്‍­കും.

സമരത്തിന്റെ പേരില്‍ പൈലറ്റുമാര്‍ക്കെ­തി­രെ പ്ര­തികാ­ര ന­ട­പ­ടി­യു­ണ്ടാ­കി­ല്ലെ­ന്ന് വ­യ­ലാര്‍ രവി അ­റി­യിച്ചു . പി­രി­ച്ചു­വിട്ട പൈ­ല­റ്റു­മാ­രെ തി­രി­ച്ചെ­ടു­ക്കും. ആ­വ­ശ്യ­ങ്ങള്‍ പ­രി­ഹ­രി­ക്കാ­മെ­ന്ന് സ­ര്‍ക്കാര്‍ ഉറ­പ്പ് നല്‍­കി­യ­തായി പൈ­ല­റ്റു­മാ­രു­ടെ സം­ഘട­ന അ­റി­യിച്ചു. മറ്റ് ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും വ്യോമയാന മന്ത്രാലയം ഉറപ്പ് നല്‍കിയി­ട്ടുണ്ട്.

സമരം എയര്‍ ഇന്ത്യയുടെ സര്‍വീസുകളെ മൊ­ത്തം ബാ­ധി­ച്ചി­രുന്നു. പൈലറ്റുമാര്‍ ഉന്നയിച്ച ശമ്പള വേര്‍തിരിവ് വിഷയം മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.എന്‍ ധര്‍മാധികാരിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. നാലംഗ സമിതിയാണ് ഇക്കാര്യത്തില്‍ പഠനം നടത്തുന്നത്. കഴിഞ്ഞ മാസം 25 മുതല്‍ സമിതി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂന്ന് മാസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന സമയം.


Advertisement