Categories

എയര്‍ ഇന്ത്യ പൈലറ്റിനെതിരെ മാനഭംഗത്തിന് കേസ്

air-indiaന്യൂഡല്‍ഹി: ആകാശത്ത് വെച്ച് എയര്‍ ഇന്ത്യാ ജീവനക്കാര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൈലറ്റിനെതിരെ മാനഭംഗശ്രമത്തിന് കേസെടുത്തു. എയര്‍ ഹോസ്റ്റസിന്റെ പരാതിപ്രകാരം മാനഭംഗശ്രമവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമവുമുള്‍പ്പെടെ നാലോളം വകുപ്പുകളിലാണ് കേസെടുത്തത്. പൈലറ്റ് രണ്‍ബീര്‍ അറോറ സഹപൈലറ്റ് ആദിത്യ ചോപ്ര, ജീവനക്കാരനായ അമിത് ഖന്ന , പേരുവെളിപ്പെടുത്താത്ത എയര്‍ഹോസ്റ്റസ് എന്നിവര്‍ തമ്മിലാണ് ശനിയാഴ്ച വിമാനത്തില്‍ വെച്ച് സംഘര്‍ഷമുണ്ടായത്.

സംഭവത്തില്‍ ക്യാബിന്‍ ക്രൂവായിരുന്ന എയര്‍ ഹോസ്റ്റസിന് പരിക്കുകളുള്ളതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു. കോക്പിറ്റില്‍ വെച്ചായിരുന്നു സംഭവം. ഇവിടേക്ക് വന്ന എയര്‍ ഹോസ്റ്റസിനെ പൈലറ്റ് കൈക്ക് പിടിക്കുകയും തള്ളിമാറ്റുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തെ കുറിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ വകുപ്പു തല അന്വേഷണം നടത്തി വരികയാണ്. മൂന്നംഗ അന്വേഷണസംഘം സംഭവത്തില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് മൊഴിയെടുത്തു.

സംഭവം തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും കുറ്റക്കാരെന്നു തെളിയുന്ന പക്ഷം ഇവര്‍ക്കെതിരെ ശക്തമായ നടപടിയടുക്കുമെന്നും എയര്‍ ഇന്ത്യാ വക്താവ് വ്യക്തമാക്കി. പൈലറ്റിനേയും ജീവനക്കാരനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ന്റ്  ചെയ്തിട്ടുണ്ട്.

ഷാര്‍ജയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ ഐ.സി.884 വിമാനം 3000 അടി മുകളിലൂടെ പറക്കുമ്പോഴായിരുന്നു സംഭവം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.