തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ ഐ എസ് 457 വിമാനത്തില്‍ പുറപ്പെടാന്‍ കഴിയാത്ത യാത്രക്കാര്‍ തിരുവനന്തപുരത്ത് റോഡ് ഉപരോധിക്കുന്നു. ഇന്ന് വൈകീട്ട് മൂന്നുമണിക്ക് വിമാനം പുറപ്പെടുമെന്നാണ് വിമാനത്താവള അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. സമയം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം.

കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം 160 യാത്രക്കാരാണ് വിമാനം പുറപ്പെടാനാകാതെ കുടുങ്ങിയിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍ പോലും നല്‍കിയില്ലെന്നാരോപിച്ച് യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ വിസമ്മതിച്ചിരുന്നു. യാത്രക്കാര്‍ക്കെല്ലാം ഹോട്ടല്‍സൗകര്യം നല്‍കാമെന്ന ഉറപ്പില്‍ ഇവര്‍ വിമാനത്തിന് പുറത്തിറങ്ങുകയായിരുന്നു.