ന്യൂദല്‍ഹി: യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ എയര്‍ ഇന്ത്യാവിമാനം വഴിതിരിച്ചുവിട്ടു. ടൊറോന്റോയില്‍ നിന്നു ഡല്‍ഹിയിലേയ്ക്കു വരികയായിരുന്ന എയര്‍ ഇന്ത്യാ-188 വിമാനമാണ് സ്‌റ്റോക്ക്‌ഹോമിലേയ്ക്കു വഴിതിരിച്ചുവിട്ടത്.

കനേഡിയന്‍ പൗരനായ കര്‍ണെയില്‍ സിംഗ് ജസ്വാള്‍ എന്ന യാത്രക്കാരനു അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. ശ്വാസതടസ്സം അനുഭവപ്പെട്ട ജസ്വാളിനെ വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ ചികിത്സിച്ചശേഷം അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം സ്റ്റോക്‌ഹോം വിമാനത്താവളത്തില്‍ ഇറക്കി. തുടര്‍ന്ന് ജസ്വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.