Categories

എയര്‍ ഇന്ത്യ ദോഹ വിമാനം ഇന്ന് രാത്രി പുറപ്പെടും

തിരുവനന്തപുരം: ഇന്നലെ രാത്രി 8.45 ന് ദോഹയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഇന്ന് രാത്രി പത്തിന് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെത്തി അവിടെ നിന്നും ദോഹയിലേക്ക് പുറപ്പെടേണ്ടതായിരുന്നു എയര്‍ ഇന്ത്യ ഐ എസ് 457 വിമാനം.

കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം 160 യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. കടുത്ത ചൂട് സഹിക്കാനാവാതെ യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു.

യാത്രക്കാര്‍ക്കെല്ലാം ഹോട്ടല്‍സൗകര്യം നല്‍കിയതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഏഴുമണിക്ക കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി 11 മണിക്കുശേഷമാണ് തിരിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.