മുംബൈ : കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുമായി പൊതുമേഖലാ സ്ഥാപനമായ എയര്‍ഇന്ത്യ ഈ മാസം അവസാനത്തോടെ എത്തുമെന്ന് അറിയുന്നു.

Ads By Google

രണ്ടുമാസത്തോളം നീണ്ടുനിന്ന പൈലറ്റുമാരുടെ സമരം മൂലം എയര്‍ഇന്ത്യ നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. ഈ സര്‍വ്വീസുകളാണ് പുനരാരംഭിക്കുന്നത്.

ന്യൂയോര്‍ക്ക്, ചിക്കാഗോ, പാരീസ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ആഗസ്റ്റ് അവസാനത്തോടെ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തിരക്കുകളേറെയുള്ള ദക്ഷിണേഷ്യന്‍ പൂര്‍വ്വേഷ്യന്‍ മേഖലയിലേക്ക് ആഗസ്റ്റ് പകുതിയോടെ സര്‍വ്വീസുകള്‍  പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

എയര്‍ഇന്ത്യ പൈലറ്റുമാര്‍ സമരം തുടര്‍ന്ന പശ്ചാത്തലത്തില്‍ ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ സ്വകാര്യ വിമാനകമ്പനികള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചിരുന്നു.