ന്യൂദല്‍ഹി: എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് കമ്പനിയുടെ വരുമാനം വന്‍തോതില്‍ ഇടിയുന്നു. സമരം 26 ദിവസം പിന്നിട്ടതോടെ വരുമാന നഷ്ടം 350 കോടി രൂപയിലെത്തി.

എയര്‍ ഇന്ത്യയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സമരം നടത്തുന്ന പൈലറ്റുമാരോട് ജോലിയില്‍ പ്രവേശിക്കാന്‍ മന്ത്രി അജിത് സിങ്ങ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം പിരിച്ചുവിട്ട പൈലറ്റുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പൈലറ്റ് ഗില്‍ഡ്.

എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ റദ്ദാക്കുന്നതും സര്‍വീസുകള്‍ മുടങ്ങുന്നതുമാണ് പ്രധാനമായും വരുമാനം ഇടിയാന്‍ കാരണമാകുന്നത്. മെയ് 8 നാണ് ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് സംഘടനയില്‍പ്പെട്ട എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം തുടങ്ങിയത്.

ബോയിങ്ങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള നീക്കത്തിനെതിരെയായിരുന്നു സമരം.