Administrator
Administrator
പ്രശ്‌നങ്ങള്‍ പരിഹരിക്കും; എക്‌സ്പ്രസ് സര്‍വ്വീസ് ഇല്ല: എയര്‍ ഇന്ത്യ
Administrator
Thursday 7th January 2010 8:32am

air-india

ന്യൂദല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പത്തുദിവസത്തിനകം പരിഹരിക്കുമെന്ന് എയര്‍ ഇന്ത്യ. കോഴിക്കോട്ട് എയര്‍ ഇന്ത്യയുടെ റീജ്യണല്‍ സെന്റര്‍ ആരംഭിക്കുമെന്നും കോഴിക്കോട് ചെന്നൈ വിമാന റൂട്ട് പുനഃസ്ഥാപിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കൊണ്ടാണ് വിമാനം റദ്ദാക്കേണ്ടി വരുന്നതെന്ന് എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അരവിന്ദ് ജാധവ് അറിയിച്ചു. റീജ്യണല്‍ സെന്റര്‍ ആയി ഉയര്‍ത്തുന്നതോടെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ഒരാഴ്ചക്കുള്ളില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. ഇതോടെ കാബിന്‍ ക്രൂ, കോക്പിറ്റ് ക്രൂ എന്നിവര്‍ കൂടുതലായി കോഴിക്കോട്ടുണ്ടാകും. കോഴിക്കോട്-ഗള്‍ഫ് റൂട്ടിലെ വിമാനങ്ങളുടെ സര്‍വ്വീസ് കുറച്ചത് പുനഃസ്ഥാപിക്കാന്‍ വേണ്ട ചര്‍ച്ചകള്‍ നടത്തി നടപടി കൈക്കൊള്ളും അദ്ദേഹം വിശദമാക്കി.

എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസുകള്‍ ഒഴിവാക്കാതെ നിവൃത്തിയില്ല. വലിയ വിമാനങ്ങള്‍ ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ വലിയ വിമാനങ്ങള്‍ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വ്വീസുകള്‍ക്ക് ലഭിക്കുമോ എന്ന കാര്യം പരിശോധിക്കും. അതേസമയം റദ്ദാക്കല്‍ ഫീസ് 7000 രൂപയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫീസായ 500 രൂപയായി കുറക്കും. കോഴിക്കോട്-ദല്‍ഹി റൂട്ടില്‍ ചെന്നൈ വഴിയും ബാംഗ്ലൂര്‍ വഴിയും കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും.

കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദ്, എം പി മാരായ എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അധ്യക്ഷന്‍ പി വി ഗംഗാധരന്‍, എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ദക്ഷിണേന്ത്യ) സുനില്‍ കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഡയക്ടര്‍ (ആസ്ഥാനം) വി. ശ്രീകൃഷ്ണന്‍, എയര്‍ ഇന്ത്യ എക്‌സ്?പ്രസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആന്‍ഫ്രഡ് ഡിസൂസ, വ്യോമഗതാഗത സെക്രട്ടറി മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisement