Categories

വിമാനത്തില്‍ എലി: സര്‍വ്വീസ് റദ്ദാക്കി

air-indiaമലപ്പുറം: എലി കയറിയതിനെത്തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ റിയാദ് വിമാനം റദ്ദാക്കി. നാളെ രാവിലെ പത്തു മണിക്കു പുറപ്പെടും. എ.ഐ 923 ജംബോ വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സൗദിയില്‍ സ്‌കൂള്‍ അവധി അവസാനിക്കാറായതിനെത്തുടര്‍ന്ന് യാത്രക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

ഉച്ചക്ക് പന്ത്രണ്ട് മണിക്ക് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് വൈകുന്നേരം അഞ്ച് മണിക്കാണ് ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയത്. കഴിഞ്ഞ വ്യാഴായ്ച്ച എയര്‍ ഇന്ത്യ സമരത്തെ തുടര്‍ന്ന് റദ്ദാക്കിയ എയര്‍ ഇന്ത്യ ദമാം വിമാനത്തിലെ യാത്രക്കാര്‍ക്ക് പോലും ഈ വിമാനമായിരുന്നു അനുവദിച്ചിരുന്നത്. യാത്രക്കാര്‍ക്ക് ദിവസങ്ങളോളം നീണ്ട ദുരിതമാണ് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് നല്‍കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.