വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും മോശം വിമാനസര്‍വീസുകളില്‍ എയര്‍ഇന്ത്യയും ഇടം പിടിച്ചു. ഹാംബര്‍ഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ജെറ്റ് എയര്‍ലൈനര്‍ ക്രാഷ് ഡാറ്റ ഇവാലുവേഷന്‍ സെന്ററാണ്’ (JACDEC) ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Ads By Google

JACDEC സേഫ്റ്റി റാങ്കിംഗ് 2012 റിപ്പോര്‍ട്ടനുസരിച്ച് ഫിന്‍എയറാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന സര്‍വീസ്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എയര്‍ ന്യൂസീലാന്‍ഡ്, കാത്തി പസഫിക്, എമിറൈറ്റ്‌സ് എയര്‍ലൈന്‍സ് തുടങ്ങിയ വിമാന കമ്പനികളാണ്.

കഴിഞ്ഞ വര്‍ഷം 496 യാത്രാവിമാനങ്ങള്‍ അപകടങ്ങളില്‍ പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2011 നെ അപേക്ഷിച്ച് 2012 ല്‍ അപകടങ്ങള്‍ താരതമ്യേന കുറവായിരുന്നെന്നാണ് റിപ്പോര്‍്ട്ടില്‍ വ്യക്തമാക്കുന്നത്.

പട്ടികയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളിലുള്ള വിമാനകമ്പനികള്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ വന്‍ദുരന്തങ്ങളില്‍ പെടുകയോ അപകടത്തില്‍ വിമാനം നഷ്ടമാവുകയോ ചെയ്തിട്ടില്ല.

വിമാനം സമയം ക്രമം പാലിക്കാതെയും യാത്രക്കാരെ നിശ്ചിത സ്ഥലത്ത് എത്തിക്കാതെയുമുള്ള എയര്‍ ഇന്ത്യ എയര്‍ലൈന്‍സിന്റെ അനാസ്ഥ ഏറെ നാളായി തുടരുന്നതാണ്.

സര്‍വീസുകള്‍ മുടങ്ങിയ പല സാഹചര്യങ്ങളിലും പകരം സംവിധാനം ഒരുക്കുന്നതില്‍ പോലും എയര്‍ ഇന്ത്യ വീഴ്ച വരുത്തിയിരുന്നു.