അല്‍ ഖുറയ്യാത്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരള സെക്ടറില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ പിന്‍വലിച്ചു കൊണ്ടും മുന്നറിയിപ്പില്ലാതെ റദ്ദാക്കി കൊണ്ടും പ്രവാസി സമൂഹത്തോട് എയര്‍ ഇന്ത്യ കാട്ടുന്ന ക്രൂരതയ്‌ക്കെതിരെ കേരളത്തിലെ എംപിമാര്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കണമെന്ന് ഹോംലി ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളി എമിഗ്രന്റ്‌സ് (ഹോം)പ്രസിഡണ്ട് യു.എം കബീര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന അനങ്ങാപ്പാറ നയ അവസാനിപ്പിക്കണം.

പ്രവാസികളെ പല രീതിയില്‍ ചൂഷണം ചെയ്യുന്ന രാഷ്ര്ടീയക്കാര്‍ പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുക മാത്രമല്ല അവരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും അവഗണിക്കുന്ന നയമാണ് സ്വീകരിക്കുന്നത്.പ്രവാസികളെ ദ്രോഹിക്കുന്ന നയം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെ ചെറുത്ത് തോല്‍പ്പിക്കുവാന്‍ പ്രവാസി സംഘടനകള്‍ രാഷ്ര്ടീയത്തിന് അതീതമായ ധീരമായ നിലപാടെടുക്കണം. പ്രവാസികളുടെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരുവാന്‍ വരുന്നവരെ ആക്ഷേപിച്ചു മടക്കി അയക്കുവാനുള്ള ആര്‍ജവം പ്രവാസികള്‍ കാട്ടുന്ന കാലം വിദൂരമല്ലെന്ന് ജനപ്രതിനിധികളും നേതാക്കന്മാരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് യു.എം.കബീര്‍ പത്രകുറുപ്പില്‍ പറഞ്ഞു

Subscribe Us: