മുംബൈ: മതിയായ ഇന്ധനമില്ലാത്തതിനാല്‍ എയര്‍ ഇന്ത്യയുടെ 60 വിമാനങ്ങള്‍ റദ്ദാക്കി. കുടിശ്ശിക അടച്ചുതീര്‍ക്കാക്കാത്തതിനാല്‍ ഇന്ധനകമ്പനികള്‍ ഇന്ധനം നല്‍കാന്‍ തയ്യാറാവാത്തതാണ് എയര്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

അന്തര്‍ദേശീയ സര്‍വ്വീസുകളും സ്വദേശ സര്‍വ്വീസുകളും റദ്ദാക്കിയവയില്‍ പെടുന്നു. ലണ്ടന്‍, ബാംഗ്ലൂര്‍, ദല്‍ഹി, മുംബൈ എന്നീ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വിമാനങ്ങളാണ് റദ്ദാക്കിയവയില്‍ പലതും. യാത്രക്കാര്‍ കൂടിയ ഈ സീസണില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് എയര്‍ഇന്ത്യയ്ക്ക് കനത്ത നഷ്ടമുണ്ടാക്കും.

2,700 കോടി രൂപയാണ് എയര്‍ഇന്ത്യ ഇന്ധനകമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക. ഇനിയും കടം നല്‍കില്ലെന്ന് കഴിഞ്ഞാഴ്ച ഇന്ധനകമ്പനികള്‍ അറിയിച്ചിരുന്നു.