എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ ആദ്യ ബോയിങ് 787 ഡ്രീംലൈനര്‍ ബുധനാഴ്ച്ച പറന്നുതുടങ്ങും
എഡിറ്റര്‍
Sunday 26th August 2012 3:38pm

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ ബോയിങ് 787 വിമാനം ഡ്രീംലൈനര്‍ ബുധനാഴ്ച്ച ലാന്റ് ചെയ്യും. എയര്‍ഇന്ത്യ അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായി ചേര്‍ന്നാണ് ഡ്രീംലൈനര്‍ പുറത്തിറക്കുന്നത്. ഇതിനായി രാജ്യത്തെ പ്രഗത്ഭരായ 300 ഓളം പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

Ads By Google

210 മുതല്‍ 250 പേരെ വരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന  ഡ്രീംലൈനറിന്‌ ഏകദേശം 14,200-15,200 കി.മി വരെ യാത്ര ചെയ്യാന്‍ കഴിയും. മറ്റ് വിമാനങ്ങളേക്കാളും 20 ശതമാനം കുറവ് ഇന്ധനം മതി ഡ്രീംലൈനറിന് എന്നതും ഇതിന്റെ സവിശേഷതയാണ്.

വിമാനത്തിന്റെ പിരശോധനക്കായി പൈലറ്റുമാരും എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘം സൗത്ത് കരോലീനയിലെ ബോയിങ് കമ്പനി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.

നാല് വര്‍ഷത്തിനുള്ളില്‍ 27 ഡ്രീംലൈനര്‍ വിമാനങ്ങള്‍ വാങ്ങാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

Advertisement