പനാജി: ഗോവയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. കുവൈറ്റ്- ഗോവ വിമാനത്തിന്റെ രണ്ടു ടയറുകളാണ് പൊട്ടിത്തെറിച്ചത്.

105പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇതുപോലത്തെ സംഭവങ്ങള്‍ രാജ്യത്തെ വിവിധ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ഗള്‍ഫ് എയര്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയത് വന്‍ ഭീതി പരത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മുംബൈ വിമാനത്താവളത്തിലും സമാനമായ സംഭവമുണ്ടായിരുന്നു.