എഡിറ്റര്‍
എഡിറ്റര്‍
എ.ടി.സിയുമായുള്ള ബന്ധം നഷ്ടമായി; എയര്‍ ഇന്ത്യ വിമാനത്തിന് സുരക്ഷയുമായി ഹംഗറിയുടെ യുദ്ധവിമാനങ്ങള്‍ ഒപ്പം പറന്നു
എഡിറ്റര്‍
Friday 10th March 2017 8:27pm

ന്യൂദല്‍ഹി: ഹംഗറിയുടെ ആകാശത്ത് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എ.ടി.സി) ബന്ധം നഷ്ടമായി. ലണ്ടനിലേക്ക് പോകുകയായിരുന്ന എഐ171 എന്ന വിമാനത്തിനാണ് എ.ടി.സിയുമായുള്ള ബന്ധം നഷ്ടമായത്. 231 യാത്രക്കാരും 18 ജീവനക്കാരുമായാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

എ.ടി.സിയുമായുള്ള ആശയവിനിമയം നഷ്ടമായതിനെ തുടര്‍ന്ന് ഹംഗറിയുടെ യുദ്ധവിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് സുരക്ഷയൊരുക്കി ഒപ്പം പറന്നു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം പിന്നീട് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി.


Also Read: ‘ഒഫീഷലിനെ കോഹ്‌ലി ബോട്ടിലു കൊണ്ട് തല്ലി, കുംബ്ലെ അരങ്ങിന് പിന്നില്‍ കരുക്കള്‍ നീക്കുന്നു’; ടീം ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഓസീസ് ദിനപത്രം


ആവൃത്തിയിലെ വ്യതിയാനം (Frequency Fluctuation) കാരണമാണ് എ.ടി.സിയാമായുള്ള ബന്ധം നഷ്ടമായതെന്ന് എയര്‍ ഇന്ത്യയുടെ വക്താവ് അറിയിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി ലണ്ടനില്‍ ഇറങ്ങിയെന്നും വക്താവ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

എ.ടി.സിയുമായുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ ബന്ധം പുന:സ്ഥാപിച്ചതിന് ശേഷം ഹംഗറിയുടെ യുദ്ധവിമാനങ്ങള്‍ തിരിച്ചു പോവുകയായിരുന്നു. ഒരുമാസത്തിനിടെ യൂറോപ്പിന്റെ ആകാശത്ത് ഉണ്ടായ രണ്ടാമത്തെ സംഭവമാണ് ഇത്. ഫെബ്രുവരി 16ന് ഇതേ കാരണം കൊണ്ട് ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനത്തിന് അകമ്പടിയായി ജര്‍മ്മനിയുടെ യുദ്ധവിമാനങ്ങള്‍ എത്തിയിരുന്നു.

Advertisement