തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്തുനിന്നും ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. തിരുവനന്ത പുറത്ത് നിന്ന പറന്നുയര്‍ന്ന് അരമണിക്കൂറിനു ശേഷമാണ് യന്ത്രത്തകരാറ് കണ്ടെത്തിയത്. സുരക്ഷക്കായി ഇന്ധനം കടലില്‍ ഉപേക്ഷിച്ച ശേഷമാണു തിരിച്ചിറക്കിയത്.

റണ്‍വേയിലിറക്കിയ വിമാനം കെട്ടിവലിച്ചാണ് മാറ്റിയത്. ഇന്നു വൈകുന്നേരമായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 60 യാത്രക്കാരും സുരക്ഷിതരാണ്.