ന്യൂദല്‍ഹി: എയര്‍ഇന്ത്യ വിമാനങ്ങള്‍ വൈകിയതില്‍ പ്രതിഷേധിച്ച് ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ദുബൈയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള വിമാനങ്ങളാണ് എട്ടുമണിക്കൂറുകളോളം വൈകിയത്.

അതിനിടെ വിമാനം എത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബാഗേജുകള്‍ എത്താത്തത് യാത്രക്കാരെ ക്ഷുഭിതരാക്കി. യാത്രക്കാര്‍ എയര്‍ഇന്ത്യ അധികൃതര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കി. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ഇന്ത്യ അധികൃതര്‍ തയ്യാറായില്ല.