മുംബൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആസ്ഥാനം മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇതുസംബന്ധിച്ച സുപ്രധാന രേഖകളില്‍ എയര്‍ ഇന്ത്യ എം ഡി അരവിന്ദ് ജാദവ് ഒപ്പുവെച്ചു.

എക്‌സ്പ്രസിന്റെ വാണിജ്യവിഭാഗം കൊച്ചിയിലും എഞ്ചിനീയറിംഗ് വിഭാഗം തിരുവനന്തപുരത്തേക്കുമാണ് മാറ്റിയിട്ടുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ യാത്രക്കാരിലധികവും മലയാളികളായതിനാല്‍ ഓഫീസ് കേരളത്തിലേക്ക് മാറ്റണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു.

Subscribe Us:

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 25 സര്‍വ്വീസുകളില്‍ ഇരുപതും കൊച്ചിയില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. പുതിയ നീക്കത്തോടെ വിമാനസര്‍വ്വീസ് അപ്രതീക്ഷിതമായി റദ്ദാക്കുന്നതിനും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമായേക്കും എന്നാണ് പ്രതീക്ഷ.