ന്യൂദല്‍ഹി : നീണ്ട ഇടവേളക്ക് ശേഷം എയര്‍  ഇന്ത്യ വളെരെ പ്രതീക്ഷയോടെ വാങ്ങിയ  ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഫെബ്രുവരി 17 വരെ പറക്കില്ല. അമേരിക്കന്‍ കമ്പനിയായ  ബോയിംഗ് ആണ് ഡ്രീംലൈനര്‍ വിമാനങ്ങളുടെ നിര്‍മ്മാതാക്കള്‍.

Ads By Google

ഈ മാസം 17 നാണ് ഡ്രീംലൈനര്‍ വിമാനങ്ങള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സര്‍വ്വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചത.് 50 വിമാനങ്ങള്‍ ഇറക്കിയതില്‍ ഇതില്‍ ആറെണ്ണമാണ് എയര്‍ ഇന്ത്യ വാങ്ങിയത്.

ഈ സര്‍വ്വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യ വിശദീകരണം നല്‍കാന്‍ പോലും തയ്യാറായത്.

സാങ്കേതിക തകരാര്‍ സംബന്ധിച്ച ബോയിംഗിന്റെ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമെ ഇനി ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കൂവെന്നും പരിശോധനാഫലം വൈകുന്നതാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം നീളാന്‍ കാരണമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

ജാപ്പനീസ് വിമാനക്കമ്പനി ‘നിപ്പോണ്‍ എയര്‍’ തങ്ങളുടെ ഒരു വിമാനത്തിലെ ബാറ്ററിയില്‍നിന്ന് കരിഞ്ഞ ഗന്ധം വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുഴപ്പങ്ങള്‍ സൃഷ്ടിടിച്ചത്.

ഇന്ധനക്ഷമതയും ശബ്ദക്കുറവും പ്രത്യേകതരം ജനലുകളും ചരക്കുവഹിക്കാനുള്ള ശേഷിയുമാണ് എയര്‍ഇന്ത്യയെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം വാങ്ങാന്‍  ആകര്‍ഷിച്ചത്.

കൂടുതല്‍ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനായി  ഉപയോഗിച്ച ലിഥിയം ബാറ്ററിയാണ് കുഴപ്പം സൃഷ്ടിച്ചത്. കാര്യക്ഷമത വര്‍ധിക്കുമെങ്കിലും തീപിടിക്കാനുള്ള സാധ്യതയും ഇവയ്ക്ക് കൂടുതലാണെന്ന്  കണ്ടെത്തിയതിനെ തുടര്‍ന്ന്  അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍  മുഴുവന്‍ വിമാനങ്ങളും  നിലത്തിറക്കാന്‍ ഉത്തരവിട്ടത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍   ഡി.ജി.സി.എ എയര്‍ ഇന്ത്യയോട് അവരുടെ വിമാനങ്ങളും നിലത്തിറക്കാന്‍ ആവശ്യപ്പെട്ടു.
ഇനി എന്ന്  ഈ വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കും എന്നതിനെ കുറിച്ച് അധികൃതര്‍ മൗനം പാലിക്കുകയാണ്.