എഡിറ്റര്‍
എഡിറ്റര്‍
എയര്‍ ഇന്ത്യ ഡ്രീംലൈനറുകള്‍ സര്‍വീസ് നിര്‍ത്തി
എഡിറ്റര്‍
Thursday 17th January 2013 11:48am

ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ ആറു ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തി വച്ചു. വിമാനത്തില്‍ ബാറ്ററി തകരാറുകളുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് തീരുമാനം.

Ads By Google

ഇതേത്തുടര്‍ന്ന് അമേരിക്കയിലും ജപ്പാനിലും ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഇന്നലെ അടിയന്തരമായി സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. സര്‍വീസ് എന്നു പുനരാരംഭിക്കുമെന്നു തീരുമാനിച്ചിട്ടില്ല.

അതേസമയം, ഡ്രീംലൈനര്‍ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് പ്രധാന സര്‍വീസുകളെ ബാധിക്കില്ലെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഡ്രീംലൈനറിനു പകരം ബോയിങ് 777 വിമാനങ്ങളാവും രാജ്യാന്തര സര്‍വീസുകള്‍ക്കായി രംഗത്തിറക്കുക.

യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെയ്ക്കല്‍ തീരുമാനമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ)അറിയിച്ചു.

എയര്‍ഇന്ത്യയ്ക്കുള്ള ആറു ഡ്രീംലൈനര്‍ വിമാനങ്ങളില്‍ ഒന്ന് സ്റ്റാന്‍ഡ്‌ബൈ ആണ്. രണ്ട് വിമാനങ്ങള്‍ പാരീസ്, ഫ്രാങ്ക്ഫുര്‍ട്ട് രാജ്യാന്തര സര്‍വീസുകള്‍ക്കും മൂന്നെണ്ണം ആഭ്യന്തര സര്‍വീസുകള്‍ക്കുമാണ് ഉപയോഗിച്ചു വന്നത്.

Advertisement