ദമാം: എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് ഇരുന്നൂറിലേറെ മലയാളികള്‍ ദമാം വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്നലെ രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.

എയര്‍ ഇന്ത്യയുടെ എ.ഐ 917 എന്ന വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കാനിരുന്ന മലയാളികളാണ് 28മണിക്കൂറായി വെള്ളവും ഭക്ഷണവുമില്ലാതെ ദമാം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

യാത്രക്കാരില്‍ ഭുരിഭാഗവും കൊച്ചി, കോഴിക്കോട് ഭാഗത്തേയ്ക്കുള്ളവരാണ്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം  വൈകുന്നതെന്നാണ്  എയര്‍ ഇന്ത്യയുടെ വിശദീകരണം.