എഡിറ്റര്‍
എഡിറ്റര്‍
എയര്‍ ഇന്ത്യ ജീവനക്കാര്‍ സൗജന്യമായി കിട്ടുന്ന ഭക്ഷണം പൊതിഞ്ഞ് കൊണ്ടു പോകുന്നെന്ന പരാതിയുമായി ഹോട്ടലുടമകള്‍
എഡിറ്റര്‍
Wednesday 8th February 2017 10:46am

air-india

 

മുബൈ: ഹോട്ടലിലെ ബുഫേ ഭക്ഷണം എയര്‍ ഇന്ത്യാ ജീവനക്കാര്‍ പുറത്തേക്ക് കൊണ്ടു പോകുന്നു എന്ന പരാതിയുമായി ലണ്ടനിലെ ഹോട്ടല്‍. ഹോട്ടല്‍ റസ്‌റ്റോറന്റില്‍ ലഭിക്കുന്ന സൗജന്യ ഭക്ഷണം ജീവനക്കാര്‍ പൊതിഞ്ഞ് കൊണ്ടു പോകുന്നു എന്ന പരാതിയുമായാണ് ഹോട്ടല്‍ രംഗത്തെത്തിയത്. പരാതിയെത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കി.


Also read സിനിമയിലെ എന്റെ തുടക്കം ലാലേട്ടന്റെ മുഖത്ത് ക്ലാപ്പടിച്ചുകൊണ്ട് : ദിലീപ് 


ബുഫേ എന്നത് എടുത്ത് കൊണ്ട് വരാനുള്ളതല്ല എന്ന മുന്നറിയിപ്പാണ് ഇന്‍ ഫ്‌ളൈറ്റ് സര്‍വീസ് ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് മാനേജര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജീവനക്കാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. കുറച്ച് പേര്‍ മാത്രമായിരിക്കും ഇത്തരം മോശം കാര്യങ്ങള്‍ ചെയ്യുന്നത്. എങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും കത്ത് നല്‍കുകയാണെന്നും മാനേജ്‌മെന്റ് പറയുന്നു.

‘എല്ലാ ദിവസവും രാവിലെ 6.30 അല്ലെങ്കില്‍ 7.30 സമയങ്ങളിലാണ് ഞങ്ങള്‍ ലണ്ടനില്‍ ഇറങ്ങുന്നത്. 14-15 മണിക്കൂര്‍ നീണ്ട യാത്ര ആയതിനാല്‍ എല്ലാവരും ക്ഷീണിതരായിരിക്കും രണ്ട് ദിവസം ലഭിച്ചിരുന്ന വിശ്രമം ഇപ്പോള്‍ വെറും 26 മണിക്കൂര്‍ മാത്രമേയുള്ളു. അതുകൊണ്ട് തന്നെ അടുത്ത യാത്രയ്ക്ക് മുമ്പ് വിശ്രമിക്കാനാകും കൂടുതല്‍ പേരും ശ്രമിക്കുക. ഇതിനിടയില്‍ പിന്നീട് കഴിക്കാനായി ഭക്ഷണം എടുത്ത് വെക്കുന്നവരുണ്ട്. വളരെ കുറച്ച് പേര്‍ മാത്രമേ ഇങ്ങനെ ചെയ്യാറുള്ളു.’ എന്ന് എയര്‍ ഇന്ത്യയിലെ ഉയര്‍ന്ന ജീവനക്കാരന്‍ പറഞ്ഞു.

എന്നാല്‍ ജീവനക്കാര്‍ക്ക് ഇങ്ങനെയുള്ള കത്തയക്കാന്‍ ഡിപ്പര്‍ട്‌മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്ക് അധികാരമില്ലെന്നും കത്ത് അയച്ചു എന്നത് വ്യാജമാണെന്നുമാണ് എയര്‍ ഇന്ത്യ വക്താവ് പറയുന്നത്. പ്രശ്‌നത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും വക്താവ് പറഞ്ഞു.

Advertisement