കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര ഏയര്‍പോര്‍ട്ടില്‍ വിമാനം റണ്‍വെയില്‍ നിന്നും തെന്നി മാറി. അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പാര്‍ക്കിങ് ബേയിലേക്ക് മാറ്റുന്നതിനിടെ തെന്നിമാറിയത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങിയെന്നും അധികൃതര്‍ വ്യക്തമാക്കി.


Also Read: ടൈം മാഗസില്‍ വോട്ടെടുപ്പില്‍ മോദിക്ക് വട്ടപൂജ്യം; ലോക നേതാക്കളില്‍ ആദ്യ നൂറിലും മോദിക്ക് ഇടമില്ല


ഇന്നു പുലര്‍ച്ചെ 2.40 നാണ് അപകടം സംഭവിച്ചത്. 102 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലാന്‍ഡ് ചെയ്ത വിമാനം പാര്‍ക്കിങ്ങ് ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് തെന്നി മാറിയത്. തെന്നിമാറിയ വിമാനം ഓടയിലേക്ക് മറിയുകയായിരുന്നു. ഓടയില്‍ നിന്ന് വിമാനം പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

വിമാനം മറിഞ്ഞയുടന്‍ തന്നെ യാത്രക്കാരെയെല്ലാം സുരക്ഷാ ജീവനക്കാരെത്തി പുറത്തെത്തിക്കുകയായിരുന്നു. ലഗേജുകള്‍ ലഭിക്കാത്തതിനാല്‍ യാത്രക്കാര്‍ വീട്ടിലേക്ക് മടങ്ങാനാകാതെ വിമാനത്താവളത്തില്‍ തന്നെയാണുള്ളത്.


Dont Miss: ‘ഞങ്ങളുടെ ക്ഷമയ്ക്കും അതിരുണ്ട്’; യുദ്ധം ഇരന്നുവാങ്ങരുതെന്ന് ഉത്തരകൊറിയയോട് അമേരിക്ക


അപകടകാരണത്തെക്കുറിച്ച് എയര്‍ ഇന്ത്യ വിശദീകരണം തേടുമെന്നാണ് വിവരങ്ങള്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അപകടത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൈലറ്റിന് സംഭവിച്ച പിഴവായിരിക്കാനാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിശകലനം.