ന്യൂദല്‍ഹി:എയര്‍ ഇന്ത്യാ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരവിന്ദ് ജാവദ് അടക്കമുള്ള മുതിര്‍ന്ന അംഗങ്ങളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.

സ്വതന്ത്ര ഡയരക്ടര്‍മാരാണ് ഈ ആവശ്യവുമായി രംഗത്തുള്ളത്. വെല്ലുവിളി നേരിടുന്ന എയര്‍ലൈനിന്റെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഇവരുടെ ആരോപണം. ആനന്ദ് മഹീന്ദ്ര, ഹാര്‍ഷ് നിയോടിയ, അമിത് മിശ്ര, എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി എച്ച് മേജര്‍, യൂസുഫ് അലി എന്നിവരടങ്ങുന്ന സംഘമാണ് കലാപത്തിനിറങ്ങിയിരിക്കുന്നത്. ജിഫ20 ഉച്ചകോടി കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കാണാനാണ് ശ്രമം.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചീഫ് ഓപറേറ്റിങ് ഓഫീസറായി അടുത്തിടെ നിയമിതനായ ക്യാപ്റ്റന്‍ പവന്‍ അറോറയുടെ നിയമനത്തിനെതിരെയും ഡയരക്ടര്‍മാര്‍ നീങ്ങുന്നുണ്ട്. എയര്‍ ഇന്ത്യക്ക് നാല്‍പതിനായിരം കോടി രൂപയുടെ കടബാധ്യതയാണ് ഇപ്പോഴുള്ളത്.