ന്യൂദല്‍ഹി: എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ അരവിന്ദ് ജാദവിനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പകരം സിവില്‍ ഏവിയേഷന്‍ മിനിസ്റ്ററി ജോയിന്റ് സെക്രട്ടറി രോഹിത് നന്ദന്‍ ചുമതലയേല്‍ക്കും. പൈലറ്റുമാര്‍ സമരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ജാദവ് വീഴ്ച വരുത്തിയതാണ് സര്‍ക്കാര്‍ നടപടിക്ക് കാരണമായത്.

2009 ഡിസംബര്‍ മുതല്‍ വ്യോമയാന ജോയിന്റെ സെക്രട്ടറിയാണ് രോഹിത് നന്ദന്‍.