ന്യൂദല്‍ഹി: ദേശീയ വിമാനകമ്പനിയായ എയര്‍ഇന്ത്യ കാനഡയില്‍ നിന്നും നോണ്‍-സ്‌റ്റോപ്പ് സര്‍വ്വീസ് ആരംഭിച്ചു. ന്യൂയോര്‍ക്ക്, ചിക്കാഗോ, ന്യൂമാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും ഇതിനകംതന്നെ എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തുന്നുണ്ട്.

ടൊറോന്റോയിലെ പിയേര്‍സണ്‍ വിമാനത്താവളത്തില്‍ നിന്നുമാണ് വിമാനസര്‍വ്വീസ് നടത്തുക. രാവിലെ 11.50 ന് പുറപ്പെടുന്ന വിമാനം പിറ്റേദിവസം രാവിലെ 11.45 ന് ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ടൊറോന്റോയില്‍ നിന്നും ദല്‍ഹിയിലേക്കും അമൃത്സറിലേക്കും പുറപ്പെട്ടിരുന്ന വിമാനങ്ങള്‍ നിലവില്‍ ലണ്ടന്‍ വിമാനത്താവളത്തില്‍ രണ്ടുമണിക്കൂറിലധികം സമയം പിടിച്ചിടുന്നുണ്ട്.