മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെയും സ്വകാര്യ കമ്പനിയായ വിജയ് മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 220 കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് സേവന നികുതി മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.

Subscribe Us:

എയര്‍ ഇന്ത്യ 150 കോടിയുടെയും കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 70 കോടിയുടേയും കുടിശ്ശികയാണ് വരുത്തിയിരുന്നത്. എയര്‍ ഇന്ത്യയുടെ 11 അക്കൗണ്ടുകളും കിങ്ഫിഷറിന്റെ 10 അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്.

അഞ്ചു ദിവസത്തേക്കാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്.

യാത്രക്കാരില്‍ നിന്ന് സേവന നികുതി പിരിച്ചിട്ടും ഇരുകമ്പനികളും കുടിശ്ശിക അടച്ചിട്ടില്ലെന്ന് മുംബൈ സോണ്‍ 1ലെ സേവന നികുതി കമ്മീഷണര്‍ എസ്.കെ. സോളങ്കി പറഞ്ഞു.

Malayalam News
Kerala News in English