Administrator
Administrator
തിരുവനന്തപുരത്ത് വിമാനം അടിയന്തിര ലാന്റിംഗ് നടത്തി
Administrator
Tuesday 30th August 2011 3:40pm

airindia-planeതിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. എയര്‍ഇന്ത്യയുടെ A-310 വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വീല്‍ തകരാറിനെ തുടര്‍ന്ന് ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ചാണ് വിമാനം നിലത്തിറക്കിയത്.

ഉച്ചയ്ക്ക് 12.15നായിരുന്നു സംഭവം. ചെന്നൈയില്‍ നിന്നും ബാഗ്ലൂര്‍ വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു വിമാനം. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി ചന്ദ്രമൗലിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് അധികൃതരെത്തി എമര്‍ജന്‍സി ലാന്റിംങ് സാധ്യമാക്കുകയായിരുന്നു.

12.24ഓടെ എയര്‍പോര്‍ട്ട് സുരക്ഷിതമായി ലാന്റ് ചെയ്തതായി എയര്‍പോര്‍ട്ട് അദികൃതര്‍ അറിയിച്ചു. 123 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Advertisement