ചെന്നൈ: അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വിനോദത്തിനെത്തിയ യുവതി ജയന്റ് വീലില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു. നാഗാലാന്‍ഡ് സ്വദേശിയും കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസുമായ ആഫിയ മാഗ് (20) ആണ് മരിച്ചത്.

Ads By Google

ഇന്നലെ ചെന്നൈയ്ക്ക് സമീപമുള്ള ഇവിപി വേള്‍ഡ് തീം പാര്‍ക്കിലായിരുന്നു സംഭവം. ജയന്റ് വീലിലെ കറക്കത്തിനിടെ ആഫിയ താഴേക്ക് വീഴുകയായിരുന്നു.

Subscribe Us:

വീഴ്ചയില്‍ തലയ്ക്ക് മാരകമായ ക്ഷതമേറ്റതാണ് മരണകാരണമായത്. ഉടന്‍ തന്നെ അടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഫെസിലിറ്റി മാനേജരെയും ജയന്റ് വീല്‍ ഓപ്പറേറ്ററെയും ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.