റിയോഡി ജനീറോ: ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഫ്രാന്‍സ് ജറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. റെസീഫ് വിമാനത്താവളത്തിലാണ് എയര്‍ഫ്രാന്‍സ് ജറ്റ് വിമാനം ലാന്‍ഡിംഗ് നടത്തിയത്.

റിയോ ഡി ജനീറയില്‍ നിന്നും പാരിസിലേക്ക് പറക്കുകയായിരുന്നു വിമാനം. വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്ന് റെസീഫ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല.