തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളില്‍ എയര്‍ കാര്‍ഗോ സേവനത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി സി.ബി.ഐ കണ്ടെത്തി.

Ads By Google

കഴിഞ്ഞദിവസം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

എയര്‍ കാര്‍ഗോയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ കേസെടുക്കും. എയര്‍ കാര്‍ഗോ വിഭാഗത്തില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഇന്നലെ സി.ബി.ഐ റെയ്ഡ് നടത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ കണക്കുകളില്‍ ക്രമക്കേട് കണ്ടതിനെ തുടര്‍ന്ന് രേഖകള്‍ സി.ബി.ഐ പിടിച്ചെടുത്തു. നെടുമ്പാശേരിയിലും തിരുവനന്തപുരത്തും പരിശോധന തുടരുകയാണ്.