എഡിറ്റര്‍
എഡിറ്റര്‍
എയര്‍ ഏഷ്യ ഇന്ത്യയിലേക്ക്
എഡിറ്റര്‍
Thursday 10th January 2013 2:54pm

മുംബൈ: മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയിലേക്ക് പറന്നിറങ്ങുന്നു. ഇന്ത്യയിലെ ഏതെങ്കിലും കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് എയര്‍ ഏഷ്യ പദ്ധതിയിടുന്നത്.

ഇന്ത്യന്‍ കമ്പനിക്ക് 51 ശതമാനവും എയര്‍ ഏഷ്യക്ക് 49 ശതമാനവും പങ്കാളിത്തമാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. കമ്പനി രൂപവത്കരിച്ചാലുടന്‍ വ്യോമായന ലൈസന്‍സിനായി അപേക്ഷിക്കുമെന്നും എയര്‍ ഏഷ്യ അറിയിച്ചു.

Ads By Google

ഏഷ്യയിലെ ഏറ്റവും വലിയ ജെറ്റ് എയര്‍ലൈന്‍സാണ് മലേഷ്യയിലെ ലോ കോസ്റ്റ് എയര്‍ലൈന്‍സായ എയര്‍ ഏഷ്യ. ഇന്ത്യയില്‍ കമ്പനി രൂപവത്കരിക്കുന്നതിനായി വീഡിയോകോണുമായി ചര്‍ച്ച നടത്തുകയാണ്.

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമായന വിപണിയായ ഇന്ത്യയില്‍ ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ്‌ജെറ്റ്, എയര്‍ഇന്ത്യ എന്നീ ഇന്ത്യന്‍ കമ്പനികള്‍ പരസ്പരം കടുത്ത മത്സരം നേരിടുമ്പോഴാണ് എയര്‍ഏഷ്യയുടെ ഇന്ത്യന്‍ കമ്പനി കൂടി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Advertisement