ന്യൂദല്‍ഹി: വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തരുതെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി) സുപ്രീം കോടതിയില്‍. മുത്തലാഖിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിപരിഗണിക്കുന്ന സാഹചര്യത്തിലാണ് വ്യക്തി നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങില്‍ ഇടപെടരുതെന്ന് ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടത്.


Also read Video:- ഇസ്‌ലാമോഫോബിയക്ക് പോപ്പിന്റെ മറുപടി; കുടിയേറ്റക്കാരനായ മുസ്‌ലിമിന്റെ വീട്ടില്‍ സന്ദര്‍ശനവുമായി പോപ് ഫ്രാന്‍സിസ് 


കോടതി വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ മതപരവും സാംസ്‌കാരിക പരവുമായ കാരണങ്ങള്‍ മുന്‍ നിര്‍ത്തി വ്യക്തി നിയമങ്ങില്‍ മാറ്റം വരുത്തരുതെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്.

മറ്റു രാജ്യങ്ങളിലെ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും സാമൂഹികവും സാംസ്‌കാരികവും നിയമപരവുമായും ബന്ധപ്പെട്ട അത്തരം കാര്യങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു. ഇന്ത്യയുടെ സംസ്‌കാരാത്തിന്റെ സവിശേഷ സ്വഭാവത്തെ മുന്‍ നിര്‍ത്തി ഇന്ത്യന്‍ ഭരണ ഘടന അനുവദിക്കുന്ന ജനാധിപത്യവും നിയമപരവുമായ അവകാശങ്ങള്‍ ലംഘിക്കരുതെന്നും വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നീതി ന്യയ വ്യവസ്ഥ രാജ്യത്തെ ഇസ്‌ലാം മത വിശ്വാസികളോട് ചെയ്യുന്ന ഏറ്റവും വലിയ നീതിക്കേടായി ഇത് മാറുമെന്നും ബോര്‍ഡ് പറഞ്ഞു.


Dont miss സബ്കളക്ടര്‍ സെക്‌സ് ടേപ്പ് ഉണ്ടാക്കിയിരുന്നെങ്കില്‍ ചര്‍ച്ചയായേനേ; ഉദോഗസ്ഥനെതിരായ ഭീഷണിയെ അവഗണിച്ച മലയാളി സമൂഹത്തെ പരിഹസിച്ച് പ്രശാന്ത് നായര്‍ ഐ.എ.എസ് 


ബഹുഭാര്യത്വവും മുത്തലാഖ് സമ്പ്രദായവും നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ എട്ട് മുസ്‌ലിം യുവതികളായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. മുത്തലാഖ് നിര്‍ത്തലാക്കുന്നതിനെ നരേന്ദ്ര മോദി സര്‍ക്കാരും അനുകൂലിച്ചിരുന്നു. മതേതര രാജ്യത്ത് അനുചിത സ്ഥാനമാണ് മുത്തലാഖിനുള്ളതെന്നായിരുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട്. ലിംഗ സമത്വം, സ്ത്രീകളുടെ മാന്യത, അന്തസ്സ്, തുടങ്ങിയവയെ ബാധിക്കുന്ന കാര്യങ്ങളില്‍ സന്ധി ചെയ്യാനാവില്ലെന്നും മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു.


You must read this 77ാം വയസിലും ഇത്രയും ആവേശകരമായി പ്രണയിക്കാന്‍ കഴിവുള്ള ഒരാളെ അംഗീകരിക്കാനുള്ള ചങ്കൂറ്റമാണ് കേരളം കാണിക്കേണ്ടത്: സജിന്‍ ബാബു 


ദമ്പതികള്‍ക്കിടയില്‍ പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്‌നം കടന്നു വരികയാണെങ്കില്‍ അവര്‍ ഒരുമിച്ച് ജീവിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചാലും നിയപരമായി പിരിയണമെങ്കില്‍ സമയവും ചെലവും കൂടുതലാണെന്നും അത്തരം സാഹചര്യങ്ങളില്‍ ഭാര്യയോടുള്ള വിരോധത്തിന്റെ പേരില്‍ ഭര്‍ത്താവ് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ഭാര്യയെ ജീവനോടെ കത്തിക്കാന്‍ വരെ സാധ്യതയുണ്ടെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് നേരത്തെ കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ലിംഗ സമത്വം, സ്ത്രീകളുടെ മാന്യത, തുടങ്ങിയവയെ ബാധിക്കുന്ന കാര്യങ്ങളില്‍ സന്ധി ചെയ്യാനാവില്ലെന്ന നിലാപാടാണ് മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ സ്വീകരിച്ചത്. കേസിന്റെ അടുത്ത വാദം മാര്‍ച്ച 30ലേക്കാണ് കോടതി വച്ചിരിക്കുന്നത്.