മുംബൈ: അണ്ണാ ഹസാരെയ്ക്കും സംഘത്തിനും എയ്ഡ്‌സ് ഭീഷണി ഇല്ലെന്ന് ഇന്ത്യന്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലോക്പാല്‍ ബില്ലിനു വേണ്ടി വീണ്ടും സമരം നടത്തിയാല്‍ ഹസാരെ സംഘത്തിനെയും സമരക്കാരെയും എയ്ഡ്‌സ് രോഗാണുക്കളുള്ള സിറിഞ്ച് കൊണ്ട് കുത്തി വെക്കുമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഭീഷണിക്കത്ത് ദല്‍ഹി പോലീസിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രതികരണം.

എയ്ഡ്‌സ് രോഗാണുവിന് മനുഷ്യ ശരീരത്തിന്റെ പുറത്ത് വളരെ സമയം ആയുസ്സുണ്ടാകില്ലെന്നും സിറിഞ്ചിലെ രക്തം ഉണങ്ങുന്നതോടെ രോഗാണുവും നശിക്കുമെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ഡോ. ഈശ്വര്‍ എസ്. ഗിലാഡ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഭീഷണിക്കത്ത് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി തള്ളി.

എന്നിരുന്നാലും സമരത്തിനിടെ അസ്വാഭാവിക സംഭവങ്ങളുണ്ടാകുന്നത് സൂക്ഷിക്കണമെന്ന് സംഘാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാലു ദിവസങ്ങള്‍ക്കു മുമ്പാണ് ദല്‍ഹി പോലീസിന് പ്രസ്തുത ഭീഷണി കത്ത് ലഭിച്ചത്. ഇതിനു വേണ്ടി 500 ഓളം സിറിഞ്ചുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ആയിരം പേരെ ഇത് ഉപയോഗിച്ച് കുത്തിവെക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു.

Malayalam News

Kerala News in English