ഇന്നു ലോക എയ്ഡ്‌സ് ദിനം. ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തുന്ന മഹാരോഗത്തെ ഓര്‍ക്കുന്ന ദിനം. ലോകത്ത് മൂന്നുകോടിയോളം പേര്‍ എയ്ഡ്‌സ് രോഗം ബാധിച്ചിട്ടുണ്ട്.

ഹ്യൂമണ്‍ ഇമ്യൂണോ വൈറസ് എച്ച്.ഐ.വി എന്ന രോഗാണുവാണ് എയ്ഡ്‌സ് രോഗം പരത്തുന്നത്. മനുഷ്യ ശരീരത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന പ്രതിരോധ സംവിധാനത്തെയാണ് ഈ രോഗം ബാധിക്കുന്നത്. ശരീരത്തെ രോഗങ്ങളില്‍ നിന്നു പ്രതിരോധിക്കുക എന്ന കര്‍മം ചെയ്യുന്നത് രക്തത്തിലെ ശ്വതരക്താണുക്കളാണ്. എച്ച്.ഐ.വി ശ്വേതരക്താണുക്കളെ നശിപ്പിക്കുന്നതിന്റെ ഫലമായി പ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നു.

വഴിവിട്ട സ്ത്രീപുരുഷ ബന്ധങ്ങള്‍, സ്വവര്‍ഗരതി, ഒരേ സിറിഞ്ച്കളുപയോഗിച്ച് ലഹരി ഉപയോഗിക്കല്‍, ശരിയായ പരിശോധനയില്ലാതെ രക്തദാനവും സ്വീകരിക്കലും രോഗബാധിതയായ അമ്മയില്‍ നിന്നും വൈറസ് കുഞ്ഞിലേക്ക് ഇങ്ങനെ രോഗങ്ങള്‍ക്കിരയാകുന്നവര്‍ നിരവധിയാണ്.

ഓരോ ദിനവും 6800 പേരാണ് എച്ച്.ഐ.വി വൈറസിന് ഇരയാവുന്നത്. ലോകത്തുള്ള ആകെ എയ്ഡ്‌സ് രോഗികളില്‍ 20ലക്ഷം പേരും കുട്ടികളാണ്.

അറഞ്ഞോ അറിയാതെയോ രോഗത്തിനടിമയായവര്‍ക്ക് പുതുജീവന്‍ നല്‍കുന്നത് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള സെന്ററുകളാണ്. രോഗത്തെ തോല്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.