തമിഴ് സിനിമയില്‍ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ് രാഷ്ട്രീയത്തിലേക്കിറങ്ങിയ ഇളയദളപതി കളിതുടങ്ങുന്നു. ജയലളിതക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച വിജയ് യുടെ  പാര്‍ട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും.

ആദ്യമായായതുകൊണ്ടാവും സീറ്റിന് അടിയൊന്നും നടന്നിട്ടില്ലെന്നാണ് സൂചന. എങ്കിലും വിജയ് യുടെ പ്രാധാന്യം കണക്കിലെടുത്ത് വിജയ് മക്കള്‍ ഇയക്കത്തിന് വേണ്ടതുപോലെ കാണാന്‍ ലളിതയുടെ എ.ഐ.ഡി.എം.കെ ശ്രമിച്ചിട്ടുണ്ട്. ഇളയദളപതിയുടെ പാര്‍ട്ടിക്കായി മൂന്ന് സീറ്റ് നല്‍കാനാണ് തീരുമാനം. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ചെന്നൈയിലെ ചില മാധ്യമങ്ങളാണ് ഈവാര്‍ത്ത പുറത്തുവിട്ടത്.

എന്നാല്‍ വിജയ് മത്സരിക്കുന്നത് കാണാന്‍ കൊതിച്ച ആരാധകരെയും പാര്‍ട്ടി പ്രവര്‍ത്തകരേയും ഒരുപോലെ നിരാശപ്പെടുത്തിക്കൊണ്ട് നടന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. എന്നാല്‍ താരമില്ലെങ്കിലും താരത്തിന്റെ അച്ഛന്‍ രംഗത്തുണ്ടാവുമെന്നാണ് സൂചന. എസ്.എ രാജശേഖരന്‍ പുതുക്കോട്ടെയില്‍ മത്സരിക്കുമെന്നും പിതാവിന്റെ വിജയത്തിനായി വിജയ് സജീവമായി പ്രവര്‍ത്തിക്കുമെന്നുമൊക്കെയാണ് കേള്‍ക്കുന്നത്.