ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ഡെ കുര്യനെതിരെ ഹൈക്കമാന്റ് നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന. ആരോപണവിധേയനായ സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്വത്തിന്റെ പേരില്‍ കുര്യന്റെ രാജി ആവശ്യപ്പെട്ടേക്കുമെന്നും അറിയുന്നു.

Ads By Google

Subscribe Us:

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ചക്ക് കുര്യന്‍ സമയം ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. കേസില്‍ കുര്യന്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രക്ഷപ്പെട്ടുവെന്നും കുര്യന്‍ ഇനിയും രാജ്യസഭാ ഉപാധ്യക്ഷനായി തുടരുന്നത് ശരിയല്ലെന്നും കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം സോണിയയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

സോണിയ ഗാന്ധിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധിക്കും പെണ്‍കുട്ടിയുടെ അമ്മ അയച്ചിരുന്നു.

കുര്യനെതിരെ ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നടപടിയെടുക്കാനാവാതെ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

സ്ത്രീകള്‍ക്കെതിരായുള്ള നിയമം രാജ്യസഭയില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ കുര്യന്‍ തല്‍സ്ഥാനത്ത് തുടരുന്നതിന്റെ അനൗചിത്യവും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുര്യനെതിരായുള്ള ആരോപണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ കൈമാറാന്‍ സോണിയ ഗാന്ധി എ.കെ. ആന്റണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.