ന്യൂദല്‍ഹി: ആര്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ദല്‍ഹിയിലെ എ.ഐ.സി.സി സമ്മേളനം തുടങ്ങിയത്. അടുത്ത കാലത്തായി രാജ്യത്ത് നടന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിനുള്ള പങ്ക് അതിന്റെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമാക്കുന്നു എന്ന് പ്രമേയത്തില്‍ പറയുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് യുദ്ധം തുടരും. മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരികാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

രാവിലെ ഒന്‍പതു മണിക്കാണ് സമ്മേളനം തുടങ്ങിയത്.