എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി
എഡിറ്റര്‍
Tuesday 4th March 2014 11:35am

boxing

ലോസനെ: ഇന്ത്യന്‍ ബോക്‌സിങ് താരങ്ങള്‍ക്ക് ഇനി ഇന്ത്യയുടെ പേരില്‍ മത്സരിക്കാനാവില്ല.

ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്റെ അംഗീകാരം ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍ (എ.ഐ.ബി.എ) റദ്ദാക്കി.

അസോസിയേഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ഭാരവാഹികളെ തിരഞ്ഞെടുത്തില്ലെന്നാരോപിച്ചാണ് അംഗീകാരം റദ്ദാക്കിയത്.

എന്നാല്‍ പരിശീലകര്‍ക്കും ബോക്‌സര്‍മാര്‍ക്കും ഫെഡറേഷനില്‍ തുടരുന്നതിന് തടസ്സമില്ലെന്നും എ.ഐ.ബി.എക്കു കീഴിലിലുള്ള അടുത്ത അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇവര്‍ക്ക് പങ്കെടുക്കാമെന്നും അസോസിയേഷന്‍ അറിയിച്ചു.

അസോസിയേഷന്റെ മാനദണ്ഡപ്രകാരം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിര്‍ദേശം.

വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ പതാക ഉപയോഗിക്കാനാവില്ല.

പകരം അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ പതാകയ്ക്ക് കീഴിലാണ് മത്സരിക്കേണ്ടി വരുക.

ഫെഡറേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരുമായി ഇനി ആശയ വിനിമയങ്ങളും ഉണ്ടായിരിക്കില്ല എന്ന് എ.ഐ.ബി.എ എക്‌സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.

ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും സ്ഥാനാര്‍ഥികളെ പരിശോധിച്ച് തെരഞ്ഞെടുപ്പ് നടത്തി പുതിയ ഫെഡറേഷന്‍ ഭാരവാഹികളെ കണ്ടത്തെുമെന്നും എ.ഐ.ബി.എ പ്രസിഡന്‍ഡ് ഡോക്ടര്‍ ചിങ് കൂ വൂ  അറിയിച്ചു.

2012 ഡിസംബര്‍ 6 മുതല്‍ ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ സസ്‌പെന്‍ഷനിലാണ്.

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് ബോക്‌സിങ് ഫെഡറേഷനെതിരെയും നടപടിയുണ്ടായത്.

 

Advertisement