ന്യൂദല്‍ഹി: ഇന്ത്യന്‍ ബോക്‌സിങ് താരങ്ങള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്ക്. അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷനാണ്(എ.ഐ.ബി.എ) വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Ads By Google

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഇന്ത്യന്‍ അമച്വര്‍ ബോക്‌സിങ് ഫെഡറേഷനും നേരത്തെ ബോക്‌സിങ് താരങ്ങളെ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐബയുടെ നടപടി.

താരങ്ങള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അയച്ച കത്തിനുള്ള മറുപടിയിലാണ് അസോസിയേഷന്‍ ഇക്കാര്യം പറയുന്നത്.

വിലക്ക് കാലാവധി കഴിയുന്നത് വരെ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അമച്വര്‍ ബോക്‌സിങ് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തുന്നത്.