എഡിറ്റര്‍
എഡിറ്റര്‍
എ.ഐ.എ.ഡി.എം.കെയുടെ വെബ്‌സൈറ്റില്‍ പാക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി
എഡിറ്റര്‍
Saturday 2nd November 2013 7:42pm

haxorscrew

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണക്ഷിയായ എ.ഐ.എ.ഡി.എം.കെയുട ഔദ്യോഗിക വെബ്‌സൈറ്റും പാര്‍ട്ടി ചാനലായ ജയ ടിവിയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്തു.

പാര്‍ട്ടിയുടെ www.aiadmkallindia.org എന്ന വെബ്‌സൈറ്റിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി സ്വന്തം പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത്. തലയോട്ടിയുടെ ചിത്രവും പാക്കിസ്താന്‍ പതാകയുള്ള ചിത്രവും സൈറ്റില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാര്‍ട്ടി ചാനലായ ജയ ടിവിയുടെ വെബ്‌സൈറ്റും ഹാക്കര്‍മാര്‍ ആക്രമിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത അതേ ചിത്രം തന്നെയാണ് ജയ ടിവിയുടെ സൈറ്റിലും പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹാക്‌സര്‍സ് ക്രൂ എന്ന പേരിലുള്ള ഹാക്കിംഗ് ഗ്രൂപ്പാണ് സംഭവത്തിന് പിന്നില്‍. ഇസ്ലാം സിന്ദാബാദ്, മുസ്ലീങ്ങള്‍ നീണാള്‍ വാഴട്ടെ, പാക്കിസ്താന്‍ സിന്ദാബാദ് എന്ന സന്ദേശവും ഹോം പേജിലുളള ചിത്രത്തിലുണ്ട്.

ഞങ്ങള്‍ പാക്ക് ഹാക്‌സര്‍സ് ക്രൂവാണ്. നീതിയും സമാധാനവുമാണ് ഞങ്ങള്‍ കാംക്ഷിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. ഇന്ത്യയ്‌ക്കെതിരായ സന്ദേശങ്ങളും പോസ്റ്റിലുണ്ട്.

എന്നാല്‍ സംഭവത്തെ കുറിച്ച ഇത് വരെ പാര്‍ട്ടി നേതൃത്വമോ ടി.വി. ചാനല്‍ അധികൃതരോ തയ്യാറായിട്ടില്ല. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സൈബര്‍ സെല്ലിന്‍െയും സഹായത്തോടെ ഹാക്കര്‍മാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് തമിഴ് നാട് പോലീസ്. കമ്പ്യൂട്ടര്‍ വിദഗ്ധരുടെയും സഹായത്തോടെ സൈറ്റ് വീണ്ടെടുക്കാനുള്ള ശ്രമവും തുടരുന്നുണ്ട്.

Advertisement