ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരണാണെന്ന് എ.ഐ.എ.ഡി.എം.കെ എം.എല്‍.എ മാരിയപ്പന്‍ കെന്നഡി. തമിഴ്‌നാട് നിയമസഭയിലാണ് തങ്ങളുടെ മുന്‍ നേതാവ് മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് മാരിയപ്പന്‍ പറഞ്ഞത്.


Also read ‘ ഇതോ എ.ഐ.എസ്.എഫിന്റെ പുരോഗമനം?’; ബ്രണ്ണന്‍ കോളേജ് മാഗസിന്‍ വിവാദത്തില്‍ എസ്.എഫ്.ഐ വനിതാ പ്രവര്‍ത്തകരെ അപമാനിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എ.ഐ.എസ്.എഫ് നേതാവ്; പ്രതിഷേധാഗ്നി ആളിക്കത്തുന്നു


ഇതിന്റെ മറ്റൊരു വശമായിരുന്നു ഇന്ന് നിയമസഭയിലെ എം.എല്‍.എയുടെ പരാമര്‍ശം. പ്രസംഗത്തിനിടെ വിഷ്ണു ഭഗവാന്റെ 10 അവതാരങ്ങളുടെ പേരുകളും പറഞ്ഞ എം.എല്‍.എ പതിനൊന്നാമത്തെ അവതാരം ജയലളിതയാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ആനുകൂല്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്കിടെയായിരുന്നും എം.എല്‍.എയുടെ പരാമര്‍ശം.


Dont miss സിനിമയിലെ ആണുങ്ങളോട് കളിച്ചതിന്റെ പേരില്‍ പലര്‍ക്കും അവസരങ്ങള്‍ നഷ്ടമാകുന്നു: റിമ കല്ലിങ്കല്‍


ജയലളിതയുടെ മരണശേഷം വി.കെ ശശികല നടത്തിയ പ്രസംഗത്തിലും ജലലളിത അസാമാന്യ പാടവമുള്ള നേതാവായിരുന്നു. ‘എല്ലാ ദിവസവും അമ്മയുടെ ആത്മാവ് തന്നോട് സംസാരിക്കാറുണ്ടെന്നും, തമിഴ്‌നാട് ജനങ്ങളുടെ ഉത്തരവാദിത്വം തനിക്കാണെന്ന് പറഞ്ഞെന്നും’ അന്ന് ശശികല പറഞ്ഞിരുന്നു.