എഡിറ്റര്‍
എഡിറ്റര്‍
യാത്രാ ക്ലേശം പരിഹരിക്കാന്‍ 56 അധിക സര്‍വീസുകളുമായി എയര്‍ഇന്ത്യ
എഡിറ്റര്‍
Saturday 4th August 2012 3:11pm

തിരുവനന്തപുരം: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്നുണ്ടായ യാത്രാപ്രതിസന്ധി തരണം ചെയ്യാന്‍ എയര്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അധിക സര്‍വീസ് ഏര്‍പ്പെടുത്തുന്നു. ആഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 15 വരെ 56 പുതിയ സര്‍വീസുകളാണ് ഏര്‍പ്പെടുത്തുന്നത്. റദ്ദാക്കപ്പെട്ട സര്‍വീസുകള്‍ പുനരാരംഭിക്കാനും തീരുമാനമായി.

Ads By Google

കൊച്ചി, കോഴിക്കോട്, മംഗലാപുരം, മുംബൈ, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ഈ സര്‍വ്വീസ് എര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സര്‍വീസുകളില്‍ 56 എണ്ണവും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേതാണ്.

ഓണം, റംസാന്‍ സീസണായതിനാല്‍ പ്രവാസികള്‍ യാത്രാ ബുദ്ധിമുട്ട് നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചത്. മധ്യേക്ഷ്യയില്‍ നിന്നും കേരളത്തിലേക്കുള്ള സ്വകാര്യ- വിദേശ കമ്പനികളുടെ വിമാനങ്ങളുടെ യാത്രാനിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചതും യാത്രക്കാരെ വലച്ചിരുന്നു.

കൊച്ചി-ദുബായ്-കൊച്ചി റൂട്ടില്‍ ആഗസ്ത് 8, 15, 18, സെപ്റ്റംബര്‍ 9 തീയതികളിലും കൊച്ചി-അബുദാബി-കൊച്ചി റൂട്ടില്‍ 26 നും അധിക സര്‍വീസ് ഉണ്ടാകും. കോഴിക്കോട്-ദുബായ് -കോഴിക്കോട് റൂട്ടില്‍ 18, 25, സപ്തംബര്‍ 1, 8, 14 തീയതികളിലും കോഴിക്കോട്-ദോഹ -കോഴിക്കോട് റൂട്ടില്‍ 26, സപ്തംബര്‍ 2, 9 തീയതികളിലും കോഴിക്കോട്-അബുദാബി-കോഴിക്കോട് റൂട്ടില്‍ 16 നും കോഴിക്കോട്-കൊച്ചി-കുവൈത്ത്-കൊച്ചി -കോഴിക്കോട് റൂട്ടില്‍ സെപ്റ്റംബര്‍ അഞ്ചിനും അധികസര്‍വീസ് ഉണ്ടാകും.

Advertisement