എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്: ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
എഡിറ്റര്‍
Thursday 15th November 2012 10:21am

അഹമ്മദാബാദ്: ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന ഇന്ത്യ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു.

Ads By Google

ഈ പിച്ചില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കാര്യമായ ആനുകൂല്യം ലഭിക്കില്ലെന്നാണ് കരുതുന്നതെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പറഞ്ഞു.സുരേഷ് റെയ്‌നയ്ക്ക് പകരം യുവരാജ്‌സിങ്ങിന് ഇറക്കിയാണ് ഇന്ത്യ കളിക്കുന്നത്. ഹര്‍ഭജന്‍സിങ് സിങ്ങിനെയും ഇന്ത്യ പുറത്തിരുത്തി.

സ്പിന്‍ വിധിയെഴുതുമെന്ന് ഏറെക്കുറെ ഉറപ്പുള്ള പിച്ചില്‍ നിര്‍ണായകമാണ് ഇന്ത്യയ്ക്ക് ലഭിച്ച ടോസ്. അഹമ്മദാബാദിലെ പിച്ചിന് വിപരീതമാണ് ഇക്കുറി ഉള്ളതെന്നും ധോണി പറഞ്ഞു.

ചേതേശ്വര്‍ പൂജാരയും ടീമിലുണ്ട്. അശ്വിനും ഓജയുമാണ് ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്ന സ്പിന്നര്‍മാര്‍. സഹീര്‍ ഖാനും ഉമേഷ് യാദവും ടീമിലുണ്ട്. ഇംഗ്ലണ്ട് നിരയില്‍ നിക്ക് കോംപ്ടണ്‍ ഇന്ത്യയ്‌ക്കെതിരെ അരങ്ങേറ്റം കുറിക്കും. സ്റ്റീവ് ഫിന്നിനെ ടീം പുറത്തിരുത്തും.

കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ ചെന്ന് ടെസ്റ്റ് മത്സരം കളിക്കുന്നത്. അന്നത്തെ നാല് ടെസ്റ്റ് പരമ്പരയില്‍ 4-0ന്റെ സമ്പൂര്‍ണ തോല്‍വിയുമായായിരുന്നു ഇന്ത്യ മടങ്ങിയത്. എന്നാല്‍ കഴിഞ്ഞ 28 വര്‍ഷമായി ഇംഗ്ലണ്ട് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്നതും ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നുണ്ട്.
ടീം ഇന്ത്യ: വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ചേതേശ്വര്‍ പൂജാര, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, യുവരാജ് സിങ്, മഹേന്ദ്രസിങ് ധോണി, രവിചന്ദ്ര അശ്വന്‍, സഹീര്‍ ഖാന്‍, ഉമേഷ് യാദവ്, പ്രഗ്യാന്‍ ഓജ.

ടീം ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, നിക്ക് കോംപ്റ്റന്‍, ജോനാഥാന്‍ ട്രോട്ട്, കെവിന്‍ പീറ്റേഴ്‌സന്‍, ഇയാന്‍ ബെല്‍, മാറ്റ് പ്രയര്‍, സമിത്ത് പട്ടേല്‍, ടിം ബ്രസ്‌നന്‍, സ്റ്റുവാര്‍ട്ട് ബ്രോഡ്, ഗ്രെയിം സ്വാന്‍, ജെയിംസ് ആന്‍ഡേഴസന്‍.

Advertisement