അഹമ്മദാബാദ്: 2008 ലെ അഹമ്മദാബാദ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. നിരോധിത തീവവ്രവാദ സംഘടനയായ സിമിയില്‍ അംഗമായ ജാര്‍ഖണ്ഡ് സ്വദേശി ഡാനിഷ് റിയാസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അഹമ്മദാബാദില്‍വെച്ച് അറസ്റ്റുചെയ്തത്.

ഇന്ത്യന്‍ മുജാഹിദീന്‍ അംഗമായ റിയാസ് അമ്പതോളം പേരുടെ മരണത്തിനിടയാക്കിയ 2008 ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരന്മാരിലൊരാളാണ്. സ്‌ഫോടനത്തിനുശേഷം അഹമ്മദാബാദില്‍നിന്നും പലായനം ചെയ്ത ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളായ പ്രതികള്‍ക്ക് അഭയം നല്‍കിയിരുന്നതും ഡാനിഷ് ആയിരുന്നു.

വഡോദര റെയില്‍വേസ്‌റ്റേഷനില്‍വെച്ച് ഇയാളെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നെങ്കിലും ഇന്ന പോലീസ് കമ്മീഷണര്‍ സുധീര്‍ സിന്‍ഹ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അറസ്റ്റുവിവരം പുറത്തുവിട്ടത്.