എഡിറ്റര്‍
എഡിറ്റര്‍
കളിക്കിടെ താരങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; പാക് താരം അഹമ്മദ് ഷെഹ്‌സാദിന്റെ കഴുത്തിന് ഗുരുതര പരുക്ക്; അബോധാവസ്ഥയിലായ താരത്തെ ആശുപത്രിയിലേക്ക് മാറ്റി, വീഡിയോ
എഡിറ്റര്‍
Friday 31st March 2017 1:29pm

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 മത്സരത്തിനിടെ എതിര്‍ ടീം താരവുമായി കൂട്ടിയിടിച്ച് പാക് താരം അഹമ്മദ് ഷെഹ്‌സാദിന് ഗുരുതര പരുക്ക്. കഴുത്തെല്ലിനു പരുക്കേറ്റ് ബോധരഹിതനായ ഷെഹ്‌സാദിനെ ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

വെസ്റ്റിന്‍ഡീസിനെതിരായ സൊഹൈല്‍ തന്‍വീറിന്റെ നാലാം ഓവറിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അപകടമുണ്ടായത്. കരീബിയന്‍ ബാറ്റ്‌സ്മാന്‍ മാര്‍ലോണ്‍ സാമുവല്‍സിന്റെ സിംഗിള്‍ തടയാല്‍ ശ്രമിക്കുന്നതിനിടെ ഷെഹ്‌സാദും ക്രീസിലുണ്ടായിരുന്ന ചാഡ് വിക് വാള്‍ട്ടണും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

വാള്‍ട്ടണിന്റെ പാഡുമായി ഷെഹ്‌സാദിന്റെ കഴുത്ത് കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ് അബോധാസ്ഥയിലായ പാകിസ്താന്‍ താരത്തെ ഉടനെ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.


Also Read: ‘മമ്മൂട്ടിയെന്ന വ്യക്തിയെ ഞാന്‍ വെറുക്കുന്നു’; മെഗാസ്റ്റാറിനെതിരെ തുറന്നടിച്ചും വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചും സംവിധായകന്‍ പത്മകുമാര്‍


നീണ്ട ഇടവേളയ്ക്ക് ശേഷം പാകിസ്താന്‍ ടീമിലേക്ക് തിരികെ വിളിക്കപ്പെട്ട താരമാണ് ഷെഹ്‌സാദ്. സ്വയം കോഹ്‌ലിയോട് ഉപമിച്ചും മറ്റും വിവാദത്തിനും തിരികൊളുത്തുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പുവരെ പാകിസ്താന്‍ ടീമിന്റെ ഭാവിയെ നയിക്കേണ്ട താരമായ കണക്കാക്കപ്പെട്ടിരുന്ന ഷെഹ്‌സാദ് പിന്നീട് വിസ്മരിക്കപ്പെടുകയായിരുന്നു.

ഇനിയൊരു തിരിച്ചു വരവ് അസാധ്യമെന്നു കരുതിയിടത്തു നിന്നും തിരികെ ടീമില്‍ മടങ്ങിയെത്തിയ പരമ്പരയുടെ തുടക്കത്തില്‍ തന്നെ ഷെഹ്‌സാദിന് പരുക്കേറ്റത് പാക് ടീമിന് കനത്ത ആഘാതമായി മാറിയിരിക്കുകയാണ്.

Advertisement