എഡിറ്റര്‍
എഡിറ്റര്‍
നെജാദ് രാഷ്ട്രീയം വിടാനൊരുങ്ങുന്നെന്ന് ജര്‍മ്മന്‍ പത്രം
എഡിറ്റര്‍
Monday 18th June 2012 11:59am

ബര്‍ലിന്‍: ഇറാന്‍ പ്രസിഡന്റ് അഹ്മദി നെജാദ് രാഷ്ട്രീയം വിടാനൊരുങ്ങുന്നുവെന്ന് ജര്‍മന്‍ മാധ്യമ റിപ്പോര്‍ട്ട്. പ്രസിഡന്റെന്ന നിലയിലുള്ള തന്റെ രണ്ടാം വട്ട കാലാവധി അടുത്ത വര്‍ഷം അവസാനിക്കുന്നതോടെ രാഷ്ട്രീയം മതിയാക്കുകയാണെന്ന് നെജാദ് വെളിപ്പെടുത്തിയതായി ഫ്രാങ്ക്ഫ്രൂട്ടര്‍ അല്‍ജീമെയ്ന്‍ സൊന്റാഗ്‌സെയ്റ്റംഗ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നെജാദ് വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറാന്‍ നിയമമനുസരിച്ച് ഒരു വ്യക്തിക്ക് രണ്ട് തവണയില്‍ അടുപ്പിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധിക്കുകയില്ല. പക്ഷെ റഷ്യന്‍ പ്രസിഡന്റ് വ് ളാദിമര്‍ പുടിന് സമാനമായ നീക്കം  നടത്താനുണ്ടോയെന്ന
ചോദ്യത്തിന് ഇല്ല എട്ട് വര്‍ഷം തന്നെ ധാരാളമാണ് എന്നായിരുന്നു നജാദിന്റെ മറുപടി.

Advertisement