ടെഹ്‌റാന്‍: ആണവവിഷയത്തില്‍ ഇറാനെതിരായ നിലപാട് തുടര്‍ന്നാല്‍ അമേരിക്കയെ ശ്മശാനത്തിലേക്കയക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദ് തന്റെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.

ആണവവിഷയത്തില്‍ ഇറാനെ പ്രതിരോധത്തിലാക്കുന്നത് തുടരുകയാണെങ്കില്‍ യുഎസിനേയും ഇസ്രായേലിനെയും തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഖും പ്രവിശ്യയിലെ ഫോര്‍ഡോ ആണവപ്ലാന്റിനടുത്ത് യുഎസ്സിന്റെ പൈലറ്റില്ലാ വിമാനം വെടിവെച്ചു വീഴ്ത്തിയതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനോടുള്ള നെജാദിന്റെ പ്രതികരണമാണിതെന്നാണ് സൂചന.

അതേസമയം സംഭവത്തോട് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.